കുരുന്നുകള്‍ ഇന്ന് സ്ക്കൂളിലേക്ക്

കേരളത്തിൽ സ്കൂളുകൾ ഇന്ന് തുറക്കും. സ്കൂൾ മുറ്റങ്ങളിൽ നിന്ന് ഇന്നുമുതൽ ആരവങ്ങൾ മുഴങ്ങും. മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂൾ തുറക്കുംമുെമ്പ പാഠപുസ്തകം, സൗജന്യ യൂനിഫോം എന്നിവയുടെ വിതരണം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയനവർഷത്തെ സ്കൂളുകൾ വരവേൽക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഉൗരൂട്ടമ്പലം ഗവ. യു.പി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉൗരൂട്ടമ്പലം ഗവ. എൽ.പി സ്കൂളിലെ കഥപറഞ്ഞ് കുട്ടികളെ വരവേൽക്കും. പഠനാവശ്യത്തിനായി കേരളത്തിൽ നടന്ന ആദ്യ കലാപമായ കണ്ടല ലഹള ശതാബ്ദി സ്മാരകം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
എല്ലാ ജില്ലകളിലും പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. ഈ അധ്യയന വർഷങ്ങളിൽ ആകെ 200 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
മുരുകന് കാട്ടാക്കട രചിച്ച് കെഎസ് ചിത്ര ആലപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ ഗാനമാണ് കുട്ടികള്‍ക്ക് സ്വാഗതമോതുക.
schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here