അമിത് ഷാ കേരളത്തിലെത്തി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ കേരളത്തിലെത്തി. രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് അമിത് ഷാ എത്തിയത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് അമിത് ഷായെ സ്വീകരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടു മണിയ്ക്ക് ഗസ്റ്റ് ഹൗസില്‍ ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗമാണ് സംസ്ഥാനത്തെ അമിതാ ഷായുടെ ആദ്യ പരിപാടി.ഉച്ചയ്ക്ക് രണ്ടരയ്ക്ക് പാലാരിവട്ടം റിനൈ ഹോട്ടലില്‍ ചേരുന്ന എന്‍ ഡി എ യോഗത്തിലും അമിത് ഷാ പങ്കെടുക്കും.
വൈകിട്ട് നാലു മണിക്ക് കലൂര്‍ റിന്യുവല്‍ സെന്ററില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകിട്ട് 5.15 ന് കലൂര്‍ എ ജെ ഹാളില്‍ ബിജെപിയുടെ ജനപ്രതിനിധികളെയും ബിജെപി ദേശീയ അധ്യക്ഷന്‍ കാണും. വൈകീട്ട് ആറരയ്ക്ക് ബിജെപി യുടെ ഓഫീസ് നിര്‍മാണ കമ്മിറ്റി യോഗത്തിലും, രാത്രി 8.30 മുതല്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായി കൂടിക്കാഴ്ചയും അമിത് ഷാ നടത്തുന്നുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്തേക്ക് തിരിക്കും. , ഞായറാഴ്ച രാവിലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടത്തിയ ശേഷം ഞായറാഴ്ച വൈകീട്ടോടെ തന്നെ അമിത് ഷാ ദില്ലിയ്ക്ക് തിരിയ്ക്കും.
Amit Sha, bjp, kerala visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here