പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും യുഎസ് പിന്മാറി

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും യു.എസ് പിന്മാറുകയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വൈററ് ഹൗസിൽ അറിയിച്ചു.
രാജ്യത്തിന്റെ വളർച്ചക്ക് വ്യവസായങ്ങൾ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. ലോകത്തോടല്ല, രാജ്യത്തോടാണ് തനിക്ക് ഉത്തരവാദിത്തം. ഉടമ്പടികൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്നും മറ്റു രാജ്യങ്ങളുടെ ഗൂഢാലോചനയാണ് കരാറിനു പിന്നില്‍, അതിനാൽ കരാറിൽ നിന്ന് പിൻമാറുകയാണെന്നാണ് ട്രംപ് വ്യക്തമാക്കിയത്. കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം കൈപ്പറ്റുന്നതിന് വേണ്ടി മാത്രമാണ് ഇന്ത്യ പാരീസ് ഉടമ്പടിയില്‍ ഒപ്പിട്ടതെന്നും ട്രംപ് ആരോപിക്കുന്നു. താന്‍ പ്രസിഡന്റായാല്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ കരാര്‍ റദ്ദ് ചെയ്യുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് പറഞ്ഞിരുന്നു. വാഗ്ദാനം പാലിക്കാനായതില്‍ സന്തോഷം ഉണ്ടെന്നും ട്രംപ് പ്രതികരിച്ചു.’
paris climate agreement, us,Donald trump,US president,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here