Advertisement

ഇവിഎം ചലഞ്ച് തുടങ്ങി

June 3, 2017
Google News 1 minute Read
evm challenge

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ തിരുമറി നടക്കുന്നുവെന്നാരോപണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ഇവിഎം ചലഞ്ച് തുടങ്ങി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതടക്കം 14 വോട്ടിംഗ് യന്ത്രങ്ങളാണ് ചലഞ്ചിൽ ഉപയോഗിക്കുന്നത്.

ആംആദ്മി പാർട്ടി, ബി എസ് പി എന്നിവരും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ തിരുമറി നടക്കുന്നുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ എൻസിപിയും സിപിഎമ്മും മാത്രമാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്.

കമ്മീഷൻ, പാർട്ടി പ്രതിനിധികൾ, വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്ന് പത്തിനും രണ്ടിനുമിടയിൽ ചലഞ്ച് നടക്കുന്നത്. ഈ പരിപാടിയുടെ ഭരണഘടനാ സാധുത ചോദ്യെ ചെയ്തുകൊണ്ടുള്ള ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളി കളഞ്ഞിരുന്നു.

ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വോട്ടിംഗ് യന്ത്രത്തിലെ തിരുമറി ചർച്ചയാകുന്നത്. ഇതോടെയാണ് ആരോപണം തെളിയിക്കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മാഷൻ ഇവിഎം ചലഞ്ച് നടത്താൻ തീരുമാനിച്ചത്. ഏഴ് ദേശീയ പാർട്ടികളെയും 49 സംസ്ഥാന പാർട്ടികളെയുമാണ് ഇതിനായി കമ്മീഷൻ ക്ഷണിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here