വിവാദ വ്യവസായി ദിലീപ് രാഹുലന് ദുബായില്‍ തടവുശിക്ഷ

ലാവ്ലിന് കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായി ദിലീപ് രാഹുലന് ദുബായില്‍ തടവുശിക്ഷ. ചെക്ക് കേസിലാണ് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്.ഇന്ത്യക്കാരനായ എസ്.ടി. വിനോദ് ചന്ദ്ര നല്‍കിയ പരാതിയിലാണ് വിധി. ദിലീപ് ഒപ്പുവെച്ച, 38 കോടി രൂപയുടെ രണ്ടു ചെക്ക്, ആവശ്യത്തിനു ഫണ്ട് ഇല്ലാത്തതിനെ തുടര്‍ന്നു മടങ്ങിയതിനാണ് കേസ്.
ദിലീപ് രാഹുലനെതിരെ ദുബായി സര്‍ക്കാര്‍ ഇൻറർപോൾ വഴി രാജ്യാന്തര അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ദുബായ് ജബല്‍അലി കേന്ദ്രമായ പസഫിക് കണ്‍ട്രോള്‍ എന്ന െഎ.ടി സ്ഥാപനത്തിെൻറ ഉടമയും കൊച്ചി സ്വദേശിയുമായ ദിലീപ് രാഹുലന് ലാവ്ലിൻ കമ്പനിയില്‍ ബിസിനസ് ഡെവലപ്മെന്റ് ഓഫീസറായിരുന്നു. ലാവ് ലിന്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ രാഹുലനെ ചോദ്യം ചെയ്തിട്ടുണ്ട്.
rahulan, dileep rahulan,lavlin case,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here