Advertisement

മോഡലിന്റെ മരണം; ബംഗാളി നടൻ വിക്രമിനെതിരെ പോലീസ് കേസ്

June 5, 2017
0 minutes Read
vikram

മോ​ഡ​ലി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗാ​ളി ന​ട​ൻ വി​ക്രം ചാ​റ്റ​ർ​ജി​ക്കെ​തി​രെ ന​ര​ഹ​ത്യയ്​ക്ക് കേ​സ്.മോ​ഡ​ലും ടി​വി അ​വ​താ​ര​ക​യു​മാ​യ സോ​ണി​ക സിം​ഗ് ചൗ​ഹാ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ക്ര​ത്തി​നെ​തി​രേ കേ​സ് എടുത്തിരിക്കുന്നത്.

ഏ​പ്രി​ൽ 29ന് ​പു​ല​ർ​ച്ചെ​യാ​ണ് സോ​ണി​ക മരിച്ചത്. സോണിക സഞ്ചരിച്ചിരുന്ന കാർ തൂണിൽ തട്ടി മറിയുകയായിരുന്നു.  സോണിക സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആ സമയം കാറ് ഓടിച്ചിരുന്നത് വിക്രമായിരുന്നു. രാത്രി ഒരു പാർട്ടിയിൽ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം.  താൻ മദ്യപിച്ചിട്ടില്ലെന്നാണ് വിക്രം പോലീസിന് നൽകിയ മൊഴി. എന്നാൽ അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിക്രത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.
പ​ത്തു വ​ർ​ഷം​വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ഇ​തു​കൂ​ടാ​തെ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച മ​റ്റൊ​രു കേ​സും വി​ക്ര​ത്തി​നെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top