വാഗമണ്ണിലെ ചാര്‍ജിംഗ് സ്റ്റേഷനില്‍ കസേരയിലിരുന്ന അമ്മയ്ക്കും മകനും മേല്‍ കാര്‍ പാഞ്ഞുകയറി; നാലുവയസുകാരന്‍ മരിച്ചു

വാഗമണ്ണിലെ ചാര്‍ജിംഗ് സ്റ്റേഷനിലേക്ക് കാറിടിച്ച് കയറി നാല് വയസുകാരന് ദാരുണാന്ത്യം. വഴിക്കടവിലെ ചാര്‍ജിംഗ് സ്റ്റേഷനിലാണ് അപകടമുണ്ടായത്. നേമം സ്വദേശി ആര്യമോഹന്റെ മകന്‍ അയാനാണ് മരിച്ചത്. കുട്ടിയുടെ അമ്മ അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. (Four-year-old dies after car crashing into charging station)
അപകടം നടക്കുമ്പോള്‍ അമ്മയുടെ മടിയിലിരിക്കുകയായിരുന്നു നാലുവയസുകാരന്‍. സ്വന്ചം വാഹനം ചാര്‍ജിനിട്ടതിന് ശേഷം അമ്മയും കുട്ടിയും കസേരയിലിരിക്കുമ്പോള്‍ അതിവേഗത്തില്‍ കാര്‍ പാഞ്ഞുവന്ന് ഇരുവരേയും ഇടിയ്ക്കുന്നതായുള്ള വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സംഭവം നടന്നത്.
Read Also: പത്തനംതിട്ടയിലെ ഹോട്ടല്‍ ഉടമയുടെ ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്
ഒരു വളവിലാണ് ഈ ചാര്‍ജിംഗ് സ്റ്റേഷനുള്ളത്. കാറിന് നിയന്ത്രണം നഷ്ടമായിരുന്നുവെന്നാണ് സൂചന.
Story Highlights : Four-year-old dies after car crashing into charging station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here