ആരോപണങ്ങൾ നിഷേധിച്ച് ഖത്തർ

ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്നാരോപിച്ച് അറേബ്യൻ രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിഛേദിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ഖത്തർ.
ഭീകരബന്ധം ആരോപിച്ച് നയതന്ത്രബന്ധം ഉപേക്ഷിച്ച നടപടിയ്‌ക്കെതിരെ ഖത്തർ വിദേശകാര്യമന്ത്രാലയാണ് രംഗത്തെത്തിയിരിക്കുന്നത്. ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ ഭാഗമെന്ന നിലയിൽ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചുവെന്നും രാജ്യവുമായുള്ള വ്യോമ, നാവിക ബന്ധങ്ങൾ റദ്ദാക്കിയെന്നും ബഹ്‌റൈൻ ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. ഖത്തർ പൗരന്മാർക്ക് രാജ്യം വിട്ട് പോകാൻ 14 ദിവസം നൽകിയതായും ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഖത്തർ ബഹ്‌റൈനിൽ ആഭ്യന്തര ഇടപെടൽ നടത്തിയെന്നും ഭീകരവാദം പ്രോത്സാഹിച്ചെന്നും കാണിച്ചാണ് നടപടി. ബഹ്‌റൈന് പിന്നാലെ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം വിഛേദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here