Advertisement

ഇറാനിൽ ഭീകരാക്രമണം; 12 പേർ കൊല്ലപ്പെട്ടു

June 7, 2017
0 minutes Read
Iran attacks leave 12 dead

ഇറാനിൽ മൂന്നിടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഇറാൻ പാർലമെൻറ് മന്ദിരം, അയത്തൊള്ള ഖൊമേനിയുടെ ശവകൂടിരം, ടെഹ്‌റാനിലെ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ആദ്യം വെടിവെപ്പ് ഉണ്ടായത് പാർലമെന്റിലായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

പാർലമെന്റിനുള്ളിൽ അംഗങ്ങളെ ഭീകരർ ബന്ദികളാക്കിയെങ്കിലും സുരക്ഷാസേന പിന്നീട് ഇവരെ മോചിപ്പിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ ഒരാളെ വധിച്ചതായും രണ്ടുപേരെ പിടികൂടിയതായും സുരക്ഷാസേന അറിയിച്ചു. ആക്രമണത്തിൻറെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഏറ്റെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top