വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നു
പത്തൊന്‍പതുകാരി നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് കൊലപാതകം. ബാംഗ്ലൂര്‍ സ്വദേശി ദിലീപാണ് ഭാര്യ ദീപയെ കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ ബിദര്‍ ജില്ലയിലെ തണ്ഡയിലാണ് സംഭവം അരങ്ങേറിയത്. സംശയത്തിന്റെ പേരിലായിരുന്നു കൊല.
ഒരാഴ്ച മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. അച്ഛനും അമ്മയും ഇല്ലാത്ത ദീപ സഹോദരനോടൊപ്പമാണ് വളര്‍ന്നത്. ദിലീപിന് പുറമേ ദീപയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിന്‍റെ അമ്മ ശൂലഭായിക്കും, ഭര്‍ത്തൃപിതാവ് സോമല്ലയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ദീപയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ ഇടുകയാണ് പ്രതികള്‍ ചെയ്തത്. വിവാഹത്തിന് ശേഷം വീട്ടില്‍ എത്തിയ ഭാര്യ നിരന്തരം ഫോണില്‍ സംസാരിക്കുന്നതാണ് ദിലീപില്‍ സംശയമുണ്ടാക്കിയത്.
murder, husband killed wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here