ചാമ്പ്യൻസ് ട്രോഫി; ശ്രീലങ്കയ്ക്ക് വിജയം

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ ഇന്നലെ ശ്രീലങ്കയ്ക്ക് വിജയം. വിജയ പ്രതീക്ഷ ഉയർത്തി ഇന്ത്യ പടുത്തുയർത്തിയ 321 എന്ന കൂറ്റൻ സ്കോറിനെ ലങ്ക ചാടിക്കടന്നു. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ് ബി മത്സരത്തിൽ ആണ് ശ്രീലങ്കക്ക് ഗംഭീര വിജയം നേടാനായത്. രണ്ടാം മത്സരത്തിലും 300 റൺസിനുമുകളിൽ സമ്പാദിച്ച ഇന്ത്യ ഉയർത്തിയ കൂറ്റൻ വെല്ലുവിളി ഗംഭീര ബാറ്റിങ്ങിലുടെ മറികടന്ന ലങ്ക ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കി. 128 റൺ നേടിയ ശിഖർ ധവാെൻറ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ 50 ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തപ്പോൾ ലങ്ക എട്ടു പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയംകണ്ടു. കുശാൽ മെൻഡിസ് -89, ധനുഷ്ക ഗുണതിലക – 76 എന്നിവരുടെ പ്രകടനമാണ് ലങ്കക്ക് വിജയം സമ്മാനിച്ചത്.
champions trophy, cricket,srilanka,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here