Advertisement

അമിത ജോലി ഭാരം; സമരത്തിനൊരുങ്ങി ലോക്കോ പൈലറ്റുമാര്‍. ട്രെയിന്‍ സര്‍വീസ് പാളം തെറ്റും

June 9, 2017
Google News 0 minutes Read
train to be late late in ernakulam shornur route

അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ സമരം തുടങ്ങുന്നു. ഇന്ന് നിരാഹാരസത്യഗ്രഹം നടത്തിയ ലോക്കോ പൈലറ്റുമാര്‍ വിഷയത്തില്‍ തീരുമാനമുണ്ടാവുന്നില്ലെങ്കില്‍ നാളെമുതല്‍ നിസ്സഹകരണസമരവും ആരംഭിക്കാനാണു തീരുമാനമെന്ന് അറിയിച്ചിട്ടുണ്ട്.  ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.   ഇന്നു മുതല്‍ നിസ്സഹകരണസമരം തുടങ്ങാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥനപ്രകാരമാണ് ഒരുദിവസം കൂടി നീട്ടിവയ്ക്കുകയായിരുന്നു.

നാളെമുതല്‍ നിസ്സഹകരണസമരം ആരംഭിക്കും. ഇത് പാസഞ്ചര്‍, എക്‌സ്പ്രസ് തീവണ്ടി സര്‍വീസുകളെ ബാധിക്കും. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതെ ലോക്കോ പൈലറ്റുമാരുടെ ക്ഷാമംമൂലം നട്ടംതിരിയുകയാണ് റെയില്‍വേയും ജീവനക്കാരും. ലോക്കോ പൈലറ്റുമാരുടെ നടുവൊടിക്കുന്ന റെയില്‍വേ ഭരണകൂടം റണ്ണിങ് മേഖലയില്‍ പിന്നെയും ആളെ കുറച്ചുകൊണ്ട് വിശ്രമം നിഷേധിക്കുന്ന വിധത്തില്‍ സതേണ്‍ റെയില്‍വേ ആസ്ഥാനത്ത് നിന്നും ഏകപക്ഷീയമായി ക്രൂലിങ്ക് (എന്‍ജിന്‍ ക്രൂവിന്റെ ജോലിക്രമം) നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെയാണ് ലോക്കോ പൈലറ്റുമാരുടെ സമരം സംഘടിപിപ്പിക്കുന്നത്.

നിസ്സഹകരണ സമരത്തിന്റെ ഭാഗമായി ഇവര്‍ ഈ ജോലിയില്‍ നിന്നു നാളെ വിട്ടുനില്‍ക്കുന്നതോടെ പാസഞ്ചര്‍, എക്‌സ്പ്രസ് സര്‍വീസുകള്‍ തടസ്സപ്പെടും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here