Advertisement

അമലപോളിന്റെ വസ്ത്രത്തിന് ഇറക്കമില്ല; സദാചാരവാദികളുടെ സ്റ്റഡി ക്ലാസ്

June 10, 2017
0 minutes Read

സദാചാരവാദികളുടെ ആക്രമണം സോഷ്യൽ മീഡിയയിലൂടെ ഏറ്റുവാങ്ങി അമലാ പോളും. സെലിബ്രിറ്റികളുടെ ഫോട്ടോകൾക്ക് പതിവുള്ള ഗുണദോഷ പാഠങ്ങളിൽ നിറയുന്നത് ഇതുവരെ ദീപിക പദുകോണും അതിന് മുമ്പ് പ്രിയങ്ക ചോപ്രയുമായിരുന്നെങ്കിൽ ഇത്തവണ തെന്നിന്ത്യൻ താരം അമലാപോളാണ്.

താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ വസ്ത്രത്തിന് ഇറക്കം പോരെന്നതാണ് പ്രധാന പ്രതിഷേധം.

വസ്ത്രത്തിന്റെ ഇറക്കം കുറവാണെന്നും ഇത്തരത്തിലുള്ള ഫോട്ടോകൾ ആളുകളെ വഴി തെറ്റിക്കും തുടങ്ങി ഇതാണ് പീഡനത്തിന് കാരണം എന്നും വരെയാണ് കമന്റുകൾ. ഇതിനെല്ലാം പുറമെ സദാചാരവാദികളുടെ അശ്ലീല കമന്റുകളുമുണ്ട്.

പ്രതിസന്ധികളെ മറികടക്കാൻ തന്റെയുള്ളിലെ തീയ്ക്ക് സാധിച്ചെന്ന് പറഞ്ഞ് താരം ഇട്ട ചിത്രത്തിന് നേരെയാണ് ആക്രമണം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top