Advertisement

വി എസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പൊലീസ്

7 hours ago
1 minute Read
fb post

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിൽ പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ് . എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകയ്‌ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ ഏലൂർ മേഖല സെക്രട്ടറി സി.എ.അജീഷിന്റെപരാതിയിലാണ് നടപടി. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വി എസ് ദ്രോഹിച്ചത് കോൺഗ്രസ്‌ പ്രവർത്തകർ മറക്കരുത് എന്ന ആശയത്തിൽ ആയിരുന്നു പോസ്റ്റ്‌ .ഇതിൽ വി എസിനെതിരെ അധിക്ഷേപ പരാമർശങ്ങളും ഉണ്ടായിരുന്നു.

വി എസിനെതിരെ ജാതീയമായി അധിക്ഷേപം നടത്തിയ സംഭവത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചതായി റൂറൽ എസ് പി വ്യക്തമാക്കി. അബ്ദുൽ റഹീം എന്നപേരിലാണ് അധിക്ഷേപ ഫേസ്ബുക്ക് പോസ്റ്റ്‌ പ്രത്യക്ഷപ്പെട്ടത്.

നേരത്തെ വി എസ് അച്യുതാനന്ദനെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി അധ്യാപകന്‍ അനൂപിനെയാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസ്സ് അനുകൂല സംഘടന പ്രവര്‍ത്തകനായിരുന്നു അനൂപ്.

വി എസ് അച്യുതാനന്ദന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് ശേഷം, അനൂപ് വാട്ട്സ്ആപ്പില്‍ അധിക്ഷേപകരമായ ഒരു സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Story Highlights : Facebook post insulting VS; Police register case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top