Advertisement

12ാം വയസ്സില്‍ അമ്മയോടൊപ്പം ലേബര്‍ റൂമില്‍ പെണ്‍കുട്ടി, ചിത്രങ്ങള്‍ വൈറല്‍

June 10, 2017
0 minutes Read
jessy

ഈ പന്ത്രണ്ട് വയസുകാരി ജെസിയെ പോലൊരു കുട്ടി ലോകത്ത് ആദ്യമായിരിക്കും. പന്ത്രണ്ട് വയസ്സുള്ള ഇവളാണ് കഴിഞ്ഞ ദിവസം അമ്മയുടേ കൂടെ ലേബര്‍ റൂമിയില്‍ കയറി സ്വന്തം അനിയനെ കയ്യില്‍ ഏറ്റ് വാങ്ങിയത്. പ്രസവ റൂമില്‍ നിന്ന് അമ്മയുടെ പ്രസവത്തിന് സാക്ഷിയായി  കുഞ്ഞിനെ കയ്യില്‍ ഏറ്റുവാങ്ങുന്ന ജെസിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


മിസിസിപ്പിയിലാണ് സംഭവം. ജസ്സിയുടെ മുഴുവന്‍ പേര് ജെസി ഡെല്ലാപെന. കയ്യില്‍ ജഴ്സിയണിഞ്ഞ് അമ്മയുടെ പ്രസവം എടുക്കാന്‍ തയ്യാറായി നിന്ന പെണ്‍കുട്ടി പ്രസവം അടുത്തപ്പോഴേക്കും വികാരഭരിതയായി. നിറകണ്ണുകളോടെയാണ് ജെസി തന്റെ അനിയനെ കൈകളിലേക്ക് ഏറ്റ് വാങ്ങിയത്.

ജെസിയുടെ ആഗ്രഹമായിരുന്നു തനിക്ക് ഒരു അനിയത്തിയോ അനിയനോ ജനിക്കുന്നത് നേരിട്ട് കാണണമെന്ന്. ജെസിയ്ക്ക് ആദ്യം ഒരു അനിയന്‍ ഉണ്ടായപ്പോള്‍, പ്രായം കുറവായതിനാല്‍ മാതാപിതാക്കള്‍ ജെസിയുടെ ആ ആഗ്രഹത്തിന് എതിര് നിന്നു. എന്നാല്‍ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ജെസിയ്ക്ക് ഒപ്പം അവരുടെ മാതാപിതാക്കള്‍ നില്‍ക്കുകയായിരുന്നു. ഡോക്ടര്‍മാരും ജെസ്സിയെ അമ്മയെ സഹായിക്കാന്‍ ജെസ്സിയെ ലേബര്‍ റൂമിലേക്ക് ക്ഷണിച്ചു. ജെസ്സി തന്നെയാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ച് മാറ്റിയത്. ജെസിയുടെ അച്ഛനാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top