ഷോർട്ട്ഫിലിം ഫെസ്റ്റിവലിൽ മൂന്ന് ചിത്രങ്ങൾക്ക് വിലക്ക്; സാസ്‌കാരിക അടിയന്തിരാവസ്ഥയെന്ന് കമൽ

രാജ്യത്ത് നടക്കുന്നത് സാംസ്‌കാരിക അടിയന്തിരാവസ്ഥയെന്ന് സംവിധായകൻ കമൽ. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട്ഫിലിം ഫെസ്റ്റിവലിൽ മൂന്ന് ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുല വിഷയമായ ദ അൺബയറബിൾ ബീയിംഗ് ഓഫ് ലൈറ്റ്‌നസ് എന്ന ഷോർട്ട് ഫിലിം, കഷ്മീർ വിദ്യാർത്ഥികളുടെ പോരാട്ടത്തെക്കുറിച്ച് പറയുന്ന ഇൻ ദ ഷേഡ് ഓഫ് ഫാളെൻ ചിനാർ, ജെഎൻയു സമരങ്ങളെക്കുറിച്ച് സംവദിക്കുന്ന മാർച്ച് മാർച്ച് മാർച്ച് എന്നീ ഡോക്യുമെന്ററികൾക്കാണ് വിലക്കേർപ്പെടുത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here