ദംഗൽ താരം സൈറ വസീമിന്റെ കാർ അപകടത്തിൽപ്പെട്ടു

ദംഗലിലൂടെ പ്രേക്ഷക പ്രീതി നേടിയ സൈറ വസീമിന്റെ കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. ശ്രീനഗറിലെ ബോലെവാർഡ് റോഡിൽ വച്ചാണ് അപകടമുണ്ടായത്. സൈറയും കുടുംബാംഗങ്ങളും കാറിൽ ഉണ്ടായിരുന്നു.
കാർ മറിയുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സൈറയ്ക്ക് പരിക്കുകളില്ല. എന്നാൽ ചില കുടുംബാംഗങ്ങൾക്ക് നിസ്സാര പരിക്കുകളുണ്ട്.
ദംഗലിലെ മഹാവീർ ഫോഗട്ടിന്റെ മകളും ഗുസ്തി താരവുമായ ഗീത ഫോഗട്ടിന്റെ കുട്ടിക്കാലമാണ് സൈറ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹതാരത്തിനുള്ള ദേശീയ പുരസ്‌കാരം സൈറ നേടിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here