സ്മൃതി ഇറാനിക്ക് നേരെ വളയേറ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വളയേറ്. ഗുജറാത്തിലെ അംറേലിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കവെയാണ് സ്മൃതി ഇറാനിക്ക് നേരെ വളകളെറിഞ്ഞ് പ്രതിഷേധിച്ചത്. വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വളയെറിഞ്ഞ ഖേതൻ കാശ്വാലയെ പോലീസ് പിടികൂടി.
അംറേലി ജില്ലയിലെ മോട്ട ബന്ദാരിയ പ്രദേശത്തുകാരനാണ് ഖേതൻ. വളയെറിഞ്ഞതിലൂടെ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്ന് പ്രതീകാത്മകമായി ആവശ്യപ്പെടുകയായിരുന്നു കേതൻ എന്നാണ് പ്രദേശത്തെ കോൺഗ്രസ്സ് നേതാവ് അവകാശപ്പെട്ടത്.
എന്നാൽ ഖേതനെ പിടിച്ച പോലീസുകാരോട് അയാളെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കൂ എന്നാണ് മന്ത്രി പറഞ്ഞത്. ‘മാത്രമല്ല അദ്ദേഹം വളയെറിയട്ടെ എന്നും താനത് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സമ്മാനമായി നൽകാമെന്നും’ സ്മൃതി ഇറാനി മൈക്കിലൂടെ പോലീസുകാരോട് വിളിച്ചു പറഞ്ഞു.
bangle throw against smriti irani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here