പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗം; പേര് വെളിപ്പെടുത്തി ജയസൂര്യ

രഞ്ജിത്ത് ശങ്കർ ജയസൂര്യാ കൂട്ടു കെട്ടിൽ ഇറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര് പുറത്തു വിട്ട് ജയസൂര്യ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.
ജോയ് താക്കോൽക്കാരൻ എന്ന കഥാപാത്രവുമായി തന്നെയാണ് ജയസൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. 2013ലാണ് പുണ്യാളൻ അഗർബത്തീസ് പ്രദർശനത്തിന് എത്തിയത്. ജയസൂര്യ, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ്. രണ്ടാം ചിത്രം വരുമ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജയസൂര്യയും രഞ്ജിത്തും ചേർത്ത് വിതരണ രംഗത്ത് എത്തിയതിന് ശേഷം ആദ്യം ചെയ്യുന്ന ചിത്രമാണിത്. പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗം തന്നെയാണ് ഈ വിതരണ കമ്പനി ആദ്യം തീയറ്ററുകളിൽ എത്തിക്കുന്നത്. പുണ്യാളൻ സിനിമാസ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. ഈ വർഷം നവംബർ 17നാണ് പുണ്യാളന്റെ തീയറ്റുകളിലേക്കുള്ള രണ്ടാം വരവ്.
punyalan agarbathees second part name
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here