ഐഒഎസ് അല്ല അഹങ്കാരം ഒഎസ്; ആപ്പിളിനെതിരെ ആർ ജെ അരുൺ

കാര്യം ആപ്പിൾ ഇന്റർനാഷണൽ നമ്പർ വൺ കമ്പനിയായിരിക്കും. എന്നാൽ ഇത്രയും വലിയ കമ്പനിയ്ക്ക്, ഒരു നൂറ് ഉപകരണങ്ങൾ നിർമ്മിക്കുന്ന ആപ്പിൾ കമ്പനിയ്ക്ക് മര്യാദയ്ക്ക് ഒരു മൊബൈൽ ചാർജർ ഉണ്ടാക്കാനാകില്ലെന്ന് വന്നാൽ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ പരാതി ക്ലബ് എഫ് എം ആർ ജെ അരുണിന്റേതാണ്. തനിക്ക് ഗിഫ്റ്റ് കിട്ടിയ ആപ്പിൾ ഐഫോണിന്റെ ചാർജർ നിഷ്‌കരുണം ഒടിഞ്ഞ് ഉപയോഗ ശൂന്യമായതിന്റെ ഗദ്ഗദം ഫേസ്ബുക്കിലൂടെ പറഞ്ഞു തീർക്കുകയാണ് അരുൺ.
ഷെയർ ചെയ്യണം അങ്ങ് അമേരിക്ക വരെ എത്താനുള്ളതാ എന്ന ക്യാപ്ഷനോടെ അരുൺ ഇട്ട പോസ്റ്റിൽ സമാനമായ അനുഭവമുള്ള നിരവധി പേരാണ് തങ്ങളുടെ ഫോൺ ചാർജറിന്റെ ഫോട്ടോയടക്കം കമന്റ് ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
ആപ്പിൾ ഐ ഫോണിന്റെ ചാർജറുകൾ പെട്ടന്ന് പൊട്ടിപ്പോകുന്നുവെന്ന പരാതി നാളുകളായി ഉയർന്നു കേൾക്കുന്നു. ചാർജറിനെ കുറിച്ച് മാത്രമല്ല, ആപ്പിൾ കമ്പനിയ്ക്ക് അഹങ്കാരമാണെന്നും അരുൺ. ഐഒഎസ് എന്നല്ല, എഒഎസ് അഥവാ അഹങ്കാരം ഒഎസ് എന്നാണ് വിളിക്കേണ്ടതെന്നാണ് അരുണിന്റെ അഭിപ്രായം. അതേസമയം ഐഒഎസിൽ ഭൂജാതരായി ആപ്പിൾ സോഫ്റ്റ്‌വെയറിൽ നിദ്രപ്രാപിക്കുന്ന മഹാന്മാർ തന്നെ ഒരു വഴിയാക്കരുതെന്നും ആൻഡ്രോയിഡുകാർ വന്ന് രക്ഷിക്കണമെന്നും പറഞ്ഞാണ് അരുൺ വീഡിയോ അവസാനിപ്പുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here