Advertisement

ഐ ഫോൺ കയറ്റുമതിയിൽ കുതിച്ചുയർന്ന് ഇന്ത്യ

21 hours ago
2 minutes Read
Iphone manufactiring

ഐ ഫോൺ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പുമായി ഇന്ത്യ. ഈ വർഷം ആദ്യപകുതിയെ അപേക്ഷിച്ച് കയറ്റുമതിയിൽ വലിയ വർധനവ് ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഗവേഷണ കമ്പനിയായ കനാലിസിന്റെ കണക്ക് പ്രകാരം 2025 ജനുവരി മുതൽ ജൂൺ വരെയുള്ള ഇന്ത്യയിലെ കയറ്റുമതി 53 ശതമാനമായി വർധിച്ചെന്നും, 23.9 ലക്ഷം ഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റിയയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ട്രംപ് അധികാരമേറ്റപ്പോൾ ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക ചുങ്കം ഏർപ്പെടുത്തിയിരുന്നു , തുടർന്ന് ചൈനയിൽ നിന്നുള്ള ഉത്പാദനം മറ്റ് രാജ്യങ്ങളിലേക്കും വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും ആപ്പിൾ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുന്നത്.72 ലക്ഷം ഐഫോണുകളാണ് അമേരിക്കയിലേക്ക് ഒരു വർഷം വിൽപ്പനയ്ക്കായി എത്തിക്കേണ്ടത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ തന്നെ നിർമിച്ചെടുക്കാനാണ് കമ്പനി പദ്ധതിയെന്നും റിപ്പോർട്ടിലുണ്ട്.

ഫോക്‌സ്‌കോണ്‍, ടാറ്റാ ഇലക്ട്രോണിക്‌സ് എന്നീ കമ്പനികളാണ് കരാറടിസ്ഥാനത്തിൽ ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ ഐഫോണുകൾ നിർമിക്കുന്നത്.ഇന്ത്യയിൽ നിന്നുള്ള കയറ്റുമതികളിൽ കൂടുതലും ടാറ്റായുടെ പ്ലാന്റുകളിൽ നിന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also: വ്യാജ ഉൽപ്പന്നങ്ങൾക്ക് പൂട്ടിട്ട് ഹൈക്കോടതി; ആമസോണിനും ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും തിരിച്ചടി

മുൻപ് ചൈനയിൽ നിർമാണം തുടങ്ങിയ ശേഷമായിരുന്നു കമ്പനി ഇന്ത്യയിൽ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നത്. എന്നാൽ സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ഐഫോൺ 17 സീരിസിന്റെ പ്രവർത്തനം ഉടൻ ഇന്ത്യയിലും ചൈനയിലും ഒരുപോലെ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Story Highlights : Apple set new manufacturing record in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top