സ്‌കൂളുകളിൽ ഈ വർഷം മുതൽ യോഗ അഭ്യസിപ്പിക്കും: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളിൽ ഈ വർഷം മുതൽ യോഗ ശാസ്ത്രീയമായി അഭ്യസിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യം. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. യോഗ അഭ്യസിക്കുന്നതോടൊപ്പം നാമതിന്റെ ശാസ്ത്രീയ വശങ്ങൾ നിരീക്ഷിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന ദേശീയ യോഗ ഒളിംപ്യാഡിൽ പങ്കെടുക്കുന്ന കേരള ടീമംഗങ്ങൾക്ക് എസ്. സി. ഇ. ആർ.ടി. സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഒളിംപ്യാഡിൽ മറ്റെല്ലാ ഇനങ്ങളിലുമെന്ന പോലെ യോഗയിലും നമ്മുടെ സാന്നിധ്യം അടയാളപ്പെടുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. യോഗ ഒളിംപ്യാഡിൽ ഇതാദ്യമായാണ് കേരളത്തിൽനിന്ന് മത്സരാർത്ഥികൾ പങ്കെടുക്കുന്നത്. വിവിധ ജില്ലകളിൽ നിന്നു പങ്കെടുക്കുന്ന 16 കുട്ടികൾക്കും നാലു പരിശീലകർക്കുമാണ് സ്വീകരണം നൽകിയത്. ചടങ്ങിനുശേഷം യോഗ ഡെമോൺസ്‌ട്രേഷനും നടന്നു.
state initiates yoga teaching from this year says education minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here