കേരള സംഗീത നാടക അക്കാദമി നടത്തിയ പരിപാടികളിൽ വൻ സാമ്പത്തിക ക്രമക്കേട്
കേരള സംഗീത നാടക അക്കാദമി നടത്തിയ പരിപാടികളിൽ സാമ്പത്തിക ക്രമക്കേടെന്ന് കണ്ടെത്തൽ. രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ നടത്തിയ കേരള ഫെസ്റ്റിവലിൽ വൻ ക്രമക്കേടെന്ന് അക്കൗണ്ടൻറ് ജനറൽ ആണ് കണ്ടെത്തിയത്. പ്രവാസി കേരളം 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പാണ് 2015ൽ രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ കേരള ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചത്.
കലാപരിപാടികൾ അടക്കം ആഘോഷം നടത്തുന്നതിന് ടൂറിസം വകുപ്പ് കേരള സംഗീതനാടക അക്കാദമിയെയാണ് അംഗീകൃത ഏജൻസിയായി നിശ്ചയിച്ചത്. സൂര്യകൃഷ്ണമൂർത്തി ചെയർമാനും പി.വി. കൃഷ്ണൻനായർ സെക്രട്ടറിയുമായ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പരിപാടി നടത്താൻ 60 ലക്ഷം രൂപ നൽകി. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ കണക്ക് ഇതുവരെ നൽകിയിട്ടില്ല എന്നതും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
major irregularities in econimic transactions carred out by kerala sangeeta nadaka academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here