മഴ പെയ്യിക്കാൻ തമിഴ്‌നാട്ടിൽ കഴുത കല്യാണം

മഴ ലഭിക്കാനായി കഴുതകളുടെ വിവാഹം നടത്തി തമിഴ്‌നാട്ടിലെ ഒരു ഗ്രാമം. പെൺകഴുതയെ സാരി, വളകൾ, നെക്ലേസ്, ലിപ്‌സ്റ്റിക്, നെയിൽ പോളിഷ് എന്നിവ കൊണ്ട് അണിയിച്ചൊരുക്കിയാണ് മണ്ഡപത്തിലെത്തിച്ചത്. ധോത്തിയും തലപ്പാവും ധരിച്ചാണ് ‘വരന്‍’ എത്തിയത്.
തുടര്‍ന്ന് ക്ഷേത്രത്തിൽ പൂജ നടത്തി. പെൺകഴുതയ്ക്ക് മംഗളസൂത്രം നൽകി കല്യാണം നടത്തി. വിവാഹത്തിനെത്തിയവർ പണം നൽകി. മനുഷ്യ വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളോടും കൂടിയാണ് കഴുത വിവാഹവും നടന്നത്. കഴിഞ്ഞ 5 വർഷം കൊടും വരൾച്ച ഉണ്ടായപ്പോൾ കഴുതകളെ വിവാഹം കഴിപ്പിച്ച ശേഷം മഴ പെയ്‌തിരുന്നു എന്നും ഗ്രാമവാസികള്‍ അവകാശപ്പെട്ടു.
കോയമ്പത്തൂരിലെ അന്നൂരിലാണ് റാക്കിപ്പാളയം, കോവിൽപാളയം നിവാസികൾ ഒത്തുചേർന്ന് ‘പഞ്ച കല്യാണി കല്യാണം’ നടത്തിയത്. കഴിഞ്ഞ 6 മാസമായി മഴയില്ലാതെ പ്രദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തിയത്.
റാക്കിപ്പാളയം പ്രദേശത്തെ പെൺകഴുതയാണ് വധു. വരന്‍ അയൽഗ്രാമമായ കോവിൽപാളയത്തെ ആൺകഴുതയും.സുബ്രഹ്മണ്യർ ക്ഷേത്രത്തിലാണ് കഴുതകളുടെ വിവാഹം നടന്നത്. കഴുതകളെ കല്യാണം കഴിപ്പിച്ചാൽ മഴ പെയ്യുമെന്നത് ഒരു വിശ്വാസമാണെന്ന് ഗ്രാമ വാസികള്‍ പറയുന്നു.
Story Highlights : Donkey Marriage in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here