ഇംഗ്ലണ്ടിനെതിരെ ലീഡുയര്‍ത്തി ഇന്ത്യ, ആദ്യ 3 വിക്കറ്റ് നഷ്ടം, തകര്‍ത്തടിച്ച് പന്ത്; ഇന്ത്യൻ ലീഡ് 350 കടന്നു

എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ലീഡ് 350 കടന്നു. നാലാം ദിവസത്തെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആകെ ലീഡ് 357 ആയി. നിലവിൽ ഇന്ത്യ മൂന്ന് വിക്കറ്റിന് 177 റൺസ് എന്ന നിലയിലാണ്.
35 പന്തില്‍ 41 റണ്‍സുമായി റിഷഭ് പന്തും 41 പന്തില്‍ 24 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. നാലും അഞ്ചും ദിവസങ്ങളില്‍ മഴ പ്രവചനമുള്ളതിനാല്‍ 450 ന് മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെക്കാനാവും ഇന്ത്യ ശ്രമിക്കുക.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് നേരിട്ട മൂന്നാം പന്ത് ബൗണ്ടറി കടത്തി, നാലാം പന്ത് സിക്സും നേടി. ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ റിഷഭ് പന്ത് നല്കിയ ക്യാച്ച് സാക്ക് ക്രോളി നഷ്ടമാക്കിയതിന് പിന്നാലെ യാണ് പന്ത് കൂടുതൽ ആക്രമിച്ച് കളിക്കാനൊരുങ്ങിയതും.
ഇംഗ്ലണ്ട് പേസര്‍മാരുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ പതറിയ കരുണ്‍ നായർ ഈ കളിയിലും നിരാശപ്പെടുത്തി 26 റണ്‍സെടുത്ത് മടങ്ങി. അര്‍ധസെഞ്ചുറിക്ക് പിന്നാലെ രാഹുലിനെ ജോഷ് ടങ് ക്ലീന്‍ ബൗള്‍ഡാക്കി.
ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 357 റണ്‍സിന്റെ ആകെ ലീഡുണ്ട്. കരുണ്‍ നായരുടെയും(26) അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്റെയും(55) വിക്കറ്റുകളാണ് നാലാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായത്. കരുണിനെ ബ്രെയ്ഡന്‍ കാര്‍സും രാഹുലിനെ ജോഷ് ടങുമാണ് വീഴ്ത്തിയത്.
Story Highlights : ind vs eng second test live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here