അവധി നീട്ടുന്ന കാര്യം ആലോചിക്കുമെന്ന് ജേക്കബ് തോമസ്

അവധി നീട്ടുന്ന കാര്യം ആലോചിക്കുമെന്ന് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസ് ഇൗമാസം 19ന് തിരികെയെത്താൻ തീരുമാനിച്ചിരുന്നു. തിരികെയെത്തുമെന്ന് ഉറപ്പായതോടെ പുതിയ വിവാദങ്ങളും തലെപാക്കുകയാണെന്ന് ജേക്കബ് തോമസ് പറയുന്നു. ഇതിനു പിന്നിൽ ആരാണെന്ന് അറിയാം. അവധിയിലായിരുന്നപ്പോൾ തനിക്കെതിരെ ആരും ഒന്നും പറഞ്ഞില്ല. അവധി റദ്ദാക്കുമെന്ന സൂചന പുറത്തുവന്നതോടെ പുതിയ കഥകളുമായി പലരും രംഗത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ജേക്കബ് തോമസ് ഏപ്രിൽ ഒന്നിന് നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. ഒരുമാസം കഴിഞ്ഞപ്പോൾ അവധി നീട്ടാൻ സർക്കാർ ആവശ്യപ്പെട്ടു. വീണ്ടും ഒരു മാസത്തേക്കുകൂടി അവധി ദീർഘിപ്പിച്ചു. പിന്നീട് കുറച്ചുകൂടി അവധി നീട്ടാൻ സർക്കാർ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ 17 ദിവസം കൂടി നീട്ടി. ഇൗകാലാവധി അവസാനിക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങൾ ഉയർന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here