Advertisement

കൊച്ചിയ്ക്ക് മുന്നിൽ തകർന്ന് വീണ് ട്രി​വാ​ൻ​ഡ്രം റോ​യ​ൽസ്

6 hours ago
3 minutes Read
Kerala Cricket League Kochi Blue Tigers vs Trivandrum Royals

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ ട്രി​വാ​ൻ​ഡ്രത്തെ മുട്ടുകുത്തിച്ച് കൊച്ചി ബ്ലൂടൈഗേഴ്‌സ്. സാംസൺ ബ്ര​ദേ​ഴ്സിന്റെ കീഴിലിറങ്ങിയ കൊച്ചി നൂറ് റൺസ് തികയ്ക്കാൻ പോലും അനുവദിക്കാതെ ട്രിവാൻഡ്രത്തെ പുറത്താക്കി. മികച്ച സ്കോർ ലക്ഷ്യമിട്ടിറങ്ങിയ ട്രിവാൻഡ്രത്തിന് 20 ഓവറിൽ 97 റൺസ് നേടാനെ കഴിഞ്ഞുള്ളു. അഭിജിത് പ്രവീൺ, ബേസിൽ തമ്പി എന്നിവരുടെ പ്രകടനമാണ് 97 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ചത്. (Kerala Cricket League Kochi Blue Tigers vs Trivandrum Royals )

ട്രി​വാ​ൻ​ഡ്രത്തിന്റെ ഓപ്പണറായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സുബിൻ സ് ഒരു റൺസ് പോലും നേടാനാവാതെ റൺ ഔട്ടായത് ടീമിന് തിരിച്ചടിയായി. അതേസമയം, ട്രിവാൻഡ്രത്തെ പിടിച്ചുകെട്ടുന്നതിൽ അഖിൻ സത്താർ, മുഹമ്മദ് ആഷിക് എന്നിവർ നിർണായക പങ്ക് വഹിച്ചു. ആഷിക് 3 ഓവറിൽ 14 റൺസ് മാത്രം വഴങ്ങിക്കൊണ്ടും, അഖിൻ 4 ഓവറിൽ 13 റൺസ് വഴങ്ങിക്കൊണ്ടും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

Read Also: ‘എനിക്കും രണ്ട് പെണ്‍മക്കളാണ്, നിശബ്ദനായിരുന്നാല്‍ ഞാന്‍ ആണല്ലാതാകും’; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ് വൈറലാകുന്നു

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി ബ്ലൂടൈഗേഴ്‌സ്, തുടക്കം മുതലേ മത്സരം നിയന്ത്രിച്ച് ബാറ്റ് വീശിയപ്പോൾ രണ്ട് വിക്കറ്റിന് 99 റൺസ് നേടി വിജയത്തിലേക്ക് കുതിച്ചു. കൊച്ചിക്കായി നായകൻ സാലി സാംസൺ 30 പന്തിൽ നിന്ന് അർധസെഞ്ചുറി നേടി. സാലിയുടെ അർധസെഞ്ചുറി മികവും, വിനൂപ്, ജോബിൻ, ഷാനു എന്നിവരുടെ പിന്തുണകൂടി ചേർന്നപ്പോൾ കൊച്ചിക്ക് വിജയം അനായാസമായി. എട്ട് ഓവറും ഒരു ബൗലും ബാക്കി നിൽക്കെയാണ് കൊച്ചി ട്രിവാൻഡ്രത്തെ പരാചയപ്പെടുത്തിയത്. എന്നാൽ, ടീം വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് ഇന്ന് അരങ്ങേറാൻ സാധിച്ചില്ല. കൊച്ചിയുടെ മുഹമ്മദ് ആഷിക് മൂന്ന് വിക്കറ്റ് നേടിക്കൊണ്ട് മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Story Highlights : Kerala Cricket League Kochi Blue Tigers vs Trivandrum Royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top