കൊച്ചി മെട്രോ; ഉദ്ഘാടനം നാളെ, ഒരുക്കങ്ങൾ തകൃതി

metro

കൊച്ചി മെട്രോ ഉദ്ഘാടന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ. 3500 പേര്‍ക്കാണ് വേദി ഒരുങ്ങുന്നത്. സുരക്ഷാ പരിശോധനകളും ഒപ്പം പുരോഗമിക്കുന്നുണ്ട്.നാളെ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം.
ശനിയാഴ്ച രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്ക് എത്തിച്ചേരുക. 10.35ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പത്തടിപ്പാലത്തേയ്ക്കും തിരിച്ചും മെട്രോയില്‍ പ്രധാന മന്ത്രി യാത്ര ചെയ്യും.

പ്രധാന മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. കേരളത്തിലെ ആദ്യ മെട്രോയും ഇന്ത്യയിലെ എട്ടാമത്തെ മെട്രോയുമാണ് കൊച്ചിയിലേത്. ഡൽഹിക്ക് പുറത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ആദ്യ മെട്രോയും കൊച്ചിയിലേതാണ്.

metro inauguration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top