സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ഗൂഢാലോചനയെന്ന് പെൺകുട്ടി

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി രംഗത്ത്. സ്വാമിയ്ക്ക് താൻ മകളെ പോലെയാണെന്നും തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി പെൺകുട്ടിയുടെ കത്ത് പുറത്ത്. സ്വാമിയെ ആക്രമിച്ചതിന് പിന്നിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് പങ്കുണ്ടെന്നും കത്തിലുണ്ട്. ഇവരുടെ ഗൂഢാലോചനയുടെ ഭാഗമാണ് സ്വാമിയ്ക്ക് എതിരെ നടന്ന ആക്രമം.
സ്വാമിയ്ക്ക് പൊതു സമൂഹത്തിൽ ഉള്ള വില ഇല്ലാതാക്കാനാണ് ഈ ഗൂഢാലോചനയെന്നാണ് കത്തിലുള്ളത്. തന്രെ കുടുംബ സ്വത്ത് മുഴുവൻ സ്വാമി തട്ടിയെടുക്കുമെന്ന് ചിലർ തന്നെ വിശ്വസിപ്പിച്ചു. ഗൂഢാലോചന നടത്തിയ സംഘത്തിലെ ഒരാൾ തന്നെയാണ് കത്തി നൽകിയത്. സ്വാമിയ്ക്ക് അമ്മയുമായി വഴി വിട്ട ബന്ധം ഇല്ല. പോലീസിന് നൽകിയ മൊഴി തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിച്ചതാണ്. മലയാളം വായിക്കാൻ അറിയാത്ത തന്നെ കൊണ്ട് പോലീസ് മൊഴിയിൽ ഒപ്പ് വയ്പ്പിക്കുകയായിരുന്നെന്നും കത്തിൽ പറയുന്നു.
പ്രതിഭാഗം വക്കീലിന് സ്പീഡ് പോസ്റ്റിലാണ് പെൺകുട്ടി ഈ കത്ത് അയച്ചത്. വക്കീൽ ഇത് ജാമ്യഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. പെൺകുട്ടി ഈ കത്ത് കോടതിയിൽ നേരിട്ട് സമർപ്പിക്കാതെ പ്രതിഭാഗം വക്കീലിന് അയച്ച് കൊടുത്തതിൽ ദുരൂഹതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here