കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
പ്രധാനമനമന്ത്രി നരേന്ദ്ര മോഡി കൊച്ചി മെട്രോ ഉദ്ഘാടനത്തിന് എത്തിച്ചേരുന്നതിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷ കർശനമാക്കി. ഉദ്ഘാടന ചടങ്ങിന്റെ സുരക്ഷയ്ക്കായി 18 എസ് പി, 40 ഡിവൈഎസ്പി, 50 സിഐ, 350 എസ് ഐ എന്നിവരുൾപ്പെടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. 350 വനിതാ ട്രെയിനി കെഡറ്റുകളുടെയും 185 എസ് ഐ ട്രെയിനിംഗ് കെഡറ്റുകളുടെയും സേവനവും ഉറപ്പ് വരുത്തുന്നു. കൂടാതെ 150 മഫ്തി പോലിസുകാരെയും നഗരത്തിൽ വിന്യസിക്കുന്നു. ഇന്നലെ മുതൽ തന്നെ റെയിൽ വേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
- നേവൽ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംക്ഷൻ, ബിടിഎച്ച് ജംക്ഷൻ, സുഭാഷ് പാർക്ക്, ഹൈക്കോടതി ജംക്ഷൻ, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം ഭാഗങ്ങളിൽ വാഹന നിയന്ത്രണം കർശനമാണ്.
- രാവിലെ മുതൽ ഈ റോഡുകളിൽപാർക്കിംഗ് നിരോധിച്ചു.
- വഴിയോര കച്ചവടവും അനുവദിക്കില്ല
- പ്രധാനമന്ത്രി കടന്നു പോകുന്ന സമയത്ത് ഈ റോഡുകളിൽ കാൽനട യാത്രക്കാരെ അനുവദിക്കില്ല.
- ബാരിക്കേഡുകൾ വച്ച് സുരക്ഷ ശക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here