ഉദ്ഘാടന യാത്ര തുടങ്ങി

ഉദ്ഘാടനയാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലാരിവട്ടത്തെ മെട്രോ സ്‌റ്റേഷനിലെത്തി. പ്രധാനമന്ത്രിയ്‌ക്കൊപ്പം ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരും യാത്രയിലുണ്ട്.

നേരത്തേ നാവികസേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും എം പിയും ചേർന്ന് സ്വീകരിച്ചിരുന്നു.

kochi metroപാലാരിവട്ടത്തെ മൊട്രോ സ്‌റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി നാടമുറിച്ച് മെട്രോയിലേറി. പാലാരിവട്ടത്തുനിന്ന് ആരംഭിച്ച ഉദ്ഘാടന യാത്ര പത്തിടപ്പാലം വരെയാണ്. അവിടെ നിന്ന് തിരിച്ച് വീണ്ടും പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗ്ഗം 11 മണിയോടെ  കലൂർ സ്‌റ്റേഡിയത്തിലെത്തും. തുടർന്ന് പ്രധാനമന്ത്രി മെട്രോ രാജ്യത്തിനായി സമർപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top