വിരുന്നിന് ബീഫ് വിളമ്പിയില്ല; വിവാഹം വേണ്ടെന്ന് വെച്ചു !!

വിവാഹ സൽക്കാരത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരിൽ വിവാഹം ഉപേക്ഷിച്ച് വധുവിന്റെ കുടുംബം. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം.
വിവാഹ ദിവസം എത്തുന്ന വരന്റെ ബന്ധുക്കൾക്ക് ബീഫ് വിഭവങ്ങൾ വിളമ്പണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ ബീഫ് നിരോധിച്ച സാഹചര്യത്തിൽ അത് വിളമ്പാൻ സാധിക്കില്ലെന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചു. എന്നാൽ ബീഫ് വിഭവങ്ങൾ വിളമ്പിയില്ലെങ്കിൽ വിവാഹത്തിന് തയാറല്ലെന്ന നിലപാടിൽ വരന്റെ വീട്ടുകാരും ബീഫ് വിളമ്പി വിവാഹം നേേടത്തണ്ടെന്ന നിലപാടിൽ വധുവിന്റെ വീട്ടുകാരും എത്തിയതോടെ വിവാഹം വേണ്ടെന്നു വെക്കുകയായിരുന്നു.
bride mother dismissed marriage when groom demanded beef for wedding feast
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here