‘പശു സ്‌നേഹികളെ ആര്‍ക്ക് തടയാനാവും’; ഗോരക്ഷകര്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാന മുഖ്യമന്ത്രി

ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഗോരക്ഷക സംഘം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. ഗോസംരക്ഷകരായ ജനങ്ങളെ ആര്‍ക്കാണ് തടയാനാകുകയെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ഗ്രാമീണര്‍ക്ക് പശുക്കളോടുള്ള സ്‌നേഹം മനസിലാക്കണമെന്നും ഇത്തരമൊരു സന്ദര്‍ഭത്തില്‍ പശുക്കളെ ബഹുമാനിക്കുന്ന ഗ്രാമീണരെ പ്രതികരിക്കുന്നതില്‍ നിന്ന് ആര്‍ക്ക് തടയാനാകുമെന്നും അദ്ദേഹം ചോദിച്ചു. പശുസംരക്ഷണത്തിനായി നിയമസഭ ശക്തമായ നിയമം പാസാക്കിയിട്ടുണ്ടെന്നും അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( After migrant worker lynched by cow vigilantes Haryana CM Saini asks, ‘Who can stop them?’)
കഴിഞ്ഞ മാസം 27ന് ഹരിയാനയിലെ ചര്‍ഖി ദാദ്രിയിലാണ് ബംഗാളില്‍ നിന്നെത്തിയ ഒരു തൊഴിലാളി യുവാവിനെ പശുമാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് ഗോരക്ഷകര്‍ കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. യുവാവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം.
Read Also: അഴിമതിക്കേസ്: ആര്‍ജി കര്‍ മെഡിക്കര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍
26 വയസുകാരനായ സാബിര്‍ മാലിക് എന്നയാളെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 7 പേര്‍ അറസ്റ്റിലായി. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ആക്രി പെറുക്കി ജീവിക്കുന്ന സാബിറിനെ ഇയാള്‍ ജോലി ചെയ്യുന്നതിനിടെ ആള്‍ക്കൂട്ടം ഓടിച്ചിട്ടുപിടിച്ച് മര്‍ദിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ സംഭവത്തെ അപലപിച്ചു.
Story Highlights : After migrant worker lynched by cow vigilantes Haryana CM Saini asks, ‘Who can stop them?’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here