ഭർത്താവും മകളും ജയിലിൽ; ഒറ്റയാൾ പോരാട്ടവുമായി അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യ

21 മാസമായി ദുബായ് ജയിലിൽ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന് വേണ്ടി ഒറ്റയാൾ
പോരാട്ടത്തിലാണ് ഭാര്യ ഇന്ദിരാ രാമചന്ദ്രൻ. ബാങ്കുകളിൽനിന്ന് വായ്പയെടുക്കാൻ നൽകിയ ചെക്കുകൾ മടങ്ങിയതോടെയാണ് രാമചന്ദ്രൻ ജയിലിലായത്. അസുഖബാധിതനായ രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചത് വീൽചെയറിലാണ്.
തന്റെ ഭർത്താവിന്റെ ബിസിനസ് രംഗത്തേക്ക് ഒരിക്കൽപ്പോലും കടന്നുവന്നിട്ടില്ലാത്ത ഇന്ദിര, ഇന്ന് വാടക നൽകാൻപോലും നിവർത്തിയില്ലാതെ ഭർത്താവിന് വേണ്ടി പോരാടുകയാണ്. ഇതിനിടെ മകളും മരുമകനും മറ്റൊരു കേസിൽ ജയിലിലായി. അതോടെ എല്ലാ അർത്ഥത്തിലും ഇന്ദിര ഒറ്റയ്ക്കാകുകയായിരുന്നു.
ഇത് വാർത്തയായതോടെ കൂടുതൽ ബാങ്കുകൾ ചെക്കുകൾ സമർപ്പിച്ചു. വായ്പ നൽകിയ 22 ബാങ്കുകളിൽ 19 എണ്ണം നിയമനടപടികൾ തത്കാലത്തേക്ക് നിർത്തിവയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ 3 ബാങ്കുകൾ മാത്രമാണ് സമ്മതിക്കാത്തത്. കേസ് താത്കാലികമായി നിർത്തിവയ്ക്കാനുള്ള കരാറിൽ അവർകൂടി ഒപ്പുവച്ചാൽ രാമചന്ദ്രന് പുറത്തിറങ്ങാം. ആ ബാങ്കുകളുടെ വാതിലുകളിൽ നിരന്തരം മുട്ടികക്കൊണ്ടിരിക്കുകയാണ് 67കാരിയായ ഇന്ദിര ഇപ്പോൾ, തന്റെ ഭർത്താവിന്റെ മോചനത്തിനായി.
തകർച്ചയ്ക്ക് മുന്നെ 3.5 മില്യൺ ദിർഹമായിരുന്നു അറ്റ്ലസ് ഗ്രൂപ്പിന്റെ വാർഷിക വരുമാനം. സാമ്പത്തിക തകർച്ചയിൽ പെട്ടതോടെ മുഴുവൻ സ്ഥാപനങ്ങളും അടച്ചുപൂട്ടി. തൊഴിലാളികൾക്ക് ശമ്പളം നൽകാനാകാതെ ഷോറൂമിലെ 5 മില്യൺ വില വരുന്ന വജ്രങ്ങൾമില്യൺ ദിർഹത്തിനാണ് വിറ്റതെന്നും ഇന്ദിര പറയുന്നു. അതിനിടയിൽ ചില ബാങ്കുകൾ തനിക്കെതിരെയും നിയമനടപടിയ്ക്കൊരുങ്ങു ന്നുണ്ടെന്നും ജയിലിലാകുമെന്ന ഭയത്തിലാണ് ഓരോ ദിവസവും ജീവിച്ച് തീർക്കുന്നതെന്നും ഇന്ദിര.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here