ഇന്ത്യയിൽ നിരോധിച്ച മരുന്നുകളുടെ പട്ടിക പുറത്ത്

ഇന്ത്യയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിരോധിച്ച മരുന്നുകളുടെ പട്ടിക പുറത്തു വിട്ടു. ഈ മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിപ്പും ഉണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും അറിയിപ്പ് നൽകി.
സംസ്ഥാനത്തെ ചില്ലറ/മൊത്ത മരുന്നു വില്പനക്കാര്, ആശുപത്രി ഫാര്‍മസികള്‍, മറ്റു ആരോഗ്യ സ്ഥാപനങ്ങള്‍ എല്ലാം നിരോധിച്ച കോമ്പിനേഷന്‍ മരുന്നുകളുടെ വില്പന ഉടന്‍ നിര്‍ത്തണമെന്നും വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. വിവിധ മരുന്നു ഫോര്‍മുലേഷനുകളുടെ ഉൽപാദനം, വില്പന, വിതരണം, ഉപയോഗം എന്നിവയാണ് നിരോധിച്ച് ഉത്തരവായത്.
Nimesulide +Levocetrizine, Ofloxacin+Ornidazole (Injection), Gemifloxacin +Ambroxol, Glucosamine + Ibuprofen, Etodolac + Paracetamol എന്നീ മരുന്നു ഫോര്മുലേഷനുകള്ക്കാണ് നിരോധനം. ഇത് സംബന്ധിച്ച വിശദമായ ഗസറ്റ് വിജ്ഞാപനം www.dc.kerala.gov.in ല്‍ ലഭ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here