ജനനേന്ദ്രിയം ഛേദിച്ച സംഭവം; പെൺകുട്ടിയെ ഹാജരാക്കണമെന്ന് കോടതിയിൽ ഹർജി

ബലാൽസംഗ ശ്രമത്തിനിടെ ഗംഗേശാനന്ദ തീർത്ഥ പാദ സ്വാമിയുടെ ലിംഗം ഛേദിച്ചെന്ന ആരോപണം നേരിടുന്ന യുവതിയെ കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. യുവതിയുടെ കാമുകൻ എന്നവകാശപ്പെടുന്ന കൊട്ടാരക്കര തൃക്കണ്ണ മംഗലം സ്വദേശി അയ്യപ്പദാസാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിൽ കോടതി പൊലീസിന്റെ വിശദീകരണം തേടി യുവതിയെ ഈ മാസം 26 ന് ഹാജരാക്കണം.
ചില സംഘപരിവാർ നേതാക്കളും ഗണേശനന്ദയുടെ അഭിഭാഷകനും മാതാപിതാക്കളും ചേർന്ന് യുവതിയെ തടങ്കലിലാക്കിയിരിക്കുകയാണെന്നും
ഗൂഡാലോചന നടത്തി തന്നെ കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നുമാണ് ഹർജിയിലെ ആരോപണം.
യുവതി പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴിയിൽ സത്യാവസ്ഥ വെളിപ്പെ ടുത്തിയതാണെന്നും തടങ്കലിലാക്കി തനിക്കെതി മൊഴി നൽകാൻ പ്രേരിപ്പിച്ചുവെന്നും
ഹർജിക്കാരൻ ആരോപിക്കുന്നു. തടങ്കലിൽ നിന്ന് മോചിപ്പിച്ച് ഹാജരാക്കി ഹൈക്കോടതി മൊഴിയെടുക്കണമെന്നും അയ്യപ്പദാസ് ഹർജിയിൽ ആവശ്യപ്പെട്ടു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here