രാഷ്ട്രപതി തെരഞ്ഞെടുപ്പ്; എൻഡിഎയുടെ ദളിത് കാർഡിൽ വെട്ടിലായി കോൺഗ്രസ്

ബീഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ബിജെപിയുടെ ദളിത് കാർഡിൽ വെട്ടിലായി കോൺഗ്രസ്. പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ച് എൻഡിഎയ്‌ക്കെതിരെ ഒരു ഐക്യ സ്ഥാനാർത്ഥിയെ നിർത്താനുള്ള കോൺഗ്രസടക്കമുള്ള പാർട്ടികളുടെ ശ്രമമാണ് ഇതോടെ വിഫലമായത്.
ഇനി കോവിന്ദിനേക്കാൾ സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയെ കൊണ്ടുവന്നാൽ മാത്രമേ പ്രതിപക്ഷത്തിന് രക്ഷയുള്ളൂ. മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധിയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പരിഗണിീച്ചിരുന്നു. എന്നാൽ ദളിത് കാർഡിൽ ഈ സാധ്യതയും മങ്ങി.
അതേസമയം ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ, മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ, മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
ദളിത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ് പി(മുലായം), ബിജു ജനതാദൾ, എന്നീ പാർട്ടികളും രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here