Advertisement

എ​ൻ.​ഡി.​എ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദിനെ വി​മ​ർ​ശി​ച്ച്​ ട്വീ​റ്റ്​ ചെ​യ്​​ത​ മാധ്യമപ്രവർത്തകയ്‌ക്കെതിരെ ബിജെപി പരാതി

June 21, 2017
Google News 1 minute Read
bjp complaint against journalist rana ayyub
എ​ൻ.​ഡി.​എ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദിനെ വി​മ​ർ​ശി​ച്ച്​  ട്വീ​റ്റ്​ ചെ​യ്​​ത​തി​ന്​ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക റാ​ണ അ​യ്യൂ​ബി​നെ​തി​രെ ബി ജെ പി. പൊ​ലീ​സി​ൽ പ​രാ​തി നൽകി. ബി.​ജെ.​പി വ​ക്​​താ​വ്​ നു​പൂ​ർ ശ​ർ​മ​യാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്.
ആർ എസ് എസ്സിന്റെ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി​യെ അ​പ​മാ​നി​ക്കു​ന്ന​തും വി​ദ്വേ​ഷം നി​റ​ഞ്ഞ​തു​മാ​ണ്​ റാ​ണ​യു​ടെ ട്വി​റ്റ​ർ​ പോ​സ്​​റ്റെ​ന്നാ​ണ്​ നു​പൂ​ർ ശ​ർ​മ​യു​ടെ പ​രാ​തിയുടെ ഉള്ളടക്കം. ‘പ്ര​തി​ഭ പാ​ട്ടീ​ലാ​ണ്​ മോ​ശം രാ​ഷ്​​ട്ര​പ​തി​യെ​ന്നാ​ണ്​ നി​ങ്ങ​ൾ വി​ചാ​രി​ച്ചി​രു​ന്ന​ത്​ എ​ന്ന്​ പ​ന്ത​യം വെ​ക്കാം’ എ​ന്നാ​യി​രു​ന്നു കോ​വി​ന്ദി​​നെ സ്​​ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ റാ​ണ​യു​ടെ ട്വീ​റ്റ്.  അതെ സമയം പൂർണമായും ആർ എസ് എസ്സുകാരനായ ഒരു വ്യക്തിയെ ഭാരതത്തിന്റെ പ്രധാനം പൗരനായി ഉയർത്തിക്കാട്ടുന്നതിനെതിരെ എൻ ഡി എ യിൽ തന്നെ ഐക്യം ഉണ്ടായിട്ടില്ല.
bjp complaint against journalist rana ayyub

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here