സംശയം; ഭര്‍ത്താവ് ഭാര്യയെ 36തവണ കുത്തി
വിവാഹേതര ബന്ധം ഉണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി. മുപ്പത്തിയാറോളം തവണ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചാണ് ഉത്തരാഖണ്ഡ് സ്വദേശി വിനോദ് ബിഷ്ട ഭാര്യയെ കൊന്നത്. ഡല്‍ഹിയിലാണ് സംഭവം. ഡൽഹിലെ ദിൽഷാദ് ഗാർഡനിൽ നിന്ന് ബിഷ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. 16 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യയുടെ ഫോണിൽ സംശയകരമായ സന്ദേശങ്ങൾ കണ്ടതാണ് കൊലപാതകത്തില്‍ കലശിച്ചത്. യുവതി മറ്റൊരാളോട് ഫോണിൽ സംസാരിക്കുന്നത് കേൾക്കാനിടയായതോടെ പ്രശ്നങ്ങൾ രൂക്ഷമാവുകയായിരുന്നു. ഇതേചൊല്ലി ഇവർ തമ്മില്‍ വഴക്കും പതിവായിരുന്നു.
ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞെത്തിയ ശേഷമാണ് വിനോദ് ഭാര്യയെ കുത്തിക്കൊന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here