മെട്രോയിൽ കോൺഗ്രസിന്റെ ജനകീയ യാത്ര; അന്വേഷണത്തിന് ഉത്തരവിട്ട് കെഎംആർഎൽ

kochi kochi metro palarivattom to maharajas inauguration today

കൊച്ചി മെട്രോയിൽ കോൺഗ്രസ് നേതാക്കൾ ജനകീയ യാത്ര നടത്തിയതിൽ അന്വേഷണം. മെട്രോ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് നിരീക്ഷണത്തെ തുടർന്നാണ് കെഎംആർഎൽ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാനെത്തിയത്. ഒപ്പം മറ്റ് നേതാക്കളും അണികളുമുണ്ടായിരുന്നു. എന്നാൽ അണികളുടെ തിക്കിലും തിരക്കിലും പെട്ട് ഉമ്മൻചാണ്ടിയ്ക്ക് പോലും ആദ്യ ട്രയിനിൽ കയറാൻ സാധിച്ചിരുന്നില്ല.

അതേസമയം സംഭവത്തിൽ നിർവ്യാജം ഖേദിക്കുന്നതായി ചെന്നിത്തല അറിയിച്ചു. പ്രതീക്ഷിച്ചതിലും അണികൾ പരിപാടിയിലെത്തിയതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാൻ കാരണമെന്നും അത് മനപ്പൂർവ്വമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top