അന്തർദേശീയ ശ്രദ്ധനേടി കൊച്ചിമെട്രോ ട്രാൻസ്‌ജെന്റർ തൊഴിലാളികൾ

transgenders.

ഓൺലൈനിൽ വൈറലായി കൊച്ചി മെട്രോ ട്രാൻസ്‌ജെന്റേഴ്‌സ് വീഡിയോ.
ഇൻഫർമേഷൻ പബ്ലിക്‌ റിലേഷൻസ് വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് കേരളത്തിനു പുറമെ ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇതുവരെ 15 ലക്ഷം ആളുകൾ ഫേസ്ബുക്കിൽ വീഡിയോ കണ്ടു കഴിഞ്ഞു. 31,512 പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഓൺലൈനിൽ വീഡിയോയ്ക്ക് ലഭിച്ച മികച്ച പ്രതികരണം ശ്രദ്ധയിൽപെട്ട അന്തർദ്ദേശീയ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സ് വീഡിയോ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ദേശീയ അന്തർദ്ദേശീയ തലത്തിൽ വീഡിയോ ശ്രദ്ധിക്കപ്പെട്ടു.

30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ജൂൺ 16നാണ് ഇൻഫർമേഷൻ പബഌക് റിലേഷൻസ് വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ നൽകിയത്. ട്രാൻസ്‌ജെന്റർ ജീവനക്കാർ ജനങ്ങളോട് സംവദിക്കുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ട്രാൻസ്‌ജെന്റേഴ്‌സും സ്വപ്‌നങ്ങളും അവകാശങ്ങളുമുള്ള സാധാരണ മനുഷ്യർ തന്നെയാണെന്ന സന്ദേശമാണ് വീഡിയോയിലൂടെ സമൂഹത്തിന് നൽകുന്നത്.

23 ട്രാൻസ്‌ജെന്റേഴ്‌സിന് കൊച്ചി മെട്രോയിൽ ജോലി നൽകിയതിലൂടെ ഈ വിഭാഗക്കാർക്ക് ജോലി നൽകിയ ഇന്ത്യയിലെ ആദ്യ സർക്കാരായി മാറാനും മറ്റു സംസ്ഥാനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും മാതൃകയാകാനും കേരള സർക്കാരിന് കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top