കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

joy

കോഴിക്കോട് ചെമ്പനാട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും തുല്യ ഉത്തരവാദിത്തമാണെന്നും, നടപടിക്രമങ്ങളില്‍ അനാവശ്യ കാലതാമസം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് ആരംഭിക്കും. റവന്യൂ സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക.

collector report on farmers suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top