കുൽഭൂഷൺ ജാധവ് ദയാഹർജി നല്കി; കെട്ടിച്ചമച്ചതെന്ന് ഇന്ത്യ

പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാധവ് പാക് സൈനിക മേധാവിക്ക് ദയാഹർജി നല്കി. എന്നാല്‍ ഈ ദയാഹര്‍ജി കെട്ടിച്ചമച്ചതാണെന്ന വാദവുമായി ഇന്ത്യ രംഗത്ത് എത്തി.
പാക് സൈനിക അപ്പലേറ്റ് അതോറിറ്റി കുൽഭൂഷൺ ജാധവിന്‍റെ അപ്പീൽ തള്ളിയതിനെ തുടർന്നാണ് കുല്‍ഭൂഷണ്‍ ദയാഹര്‍ജി നല്‍കിയത്. ജാധവ് പാക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബാജ് വയ്ക്കാണ് ദയാഹർജി സമർപ്പിച്ചത്. ഭീകരപ്രവർത്തനത്തിന് ഇന്ത്യ നിയോഗിച്ചതാണെന്ന് ദയാഹർജിയിൽ കുൽഭൂഷൺ ജാധവ് സമ്മതിച്ചതായി പാകിസ്ഥാൻ സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കുറ്റസമതത്തിന്‍റെ ഒരു വീഡിയോയും പാകിസ്ഥാൻ പുറത്തു വിട്ടിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്കി.
jadav confession
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here