Advertisement

പ്രസിദ്ധ യൂലിൻ ‘നായ ഇറച്ചി’ മേളയ്ക്ക് ആരംഭം; ചിത്രങ്ങൾ കാണാം

June 23, 2017
1 minute Read

ചൈനയിലെ പ്രസിദ്ധമായ ‘നായ ഇറച്ചി മേള’ യുലിൻ നഗരത്തിൽ ആരംഭിച്ചു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഈ മേളയ്ക്കായി ആയിരക്കണക്കിന് നായകളെയാണ് കൊന്നൊടുക്കുന്നത്. ഈ നായ ഇറച്ചി ഉപയോഗിച്ച് രുചികരമായ നിരവധി വിഭവങ്ങളാണ് മേളയിൽ പാകം ചെയ്യുന്നത്.

മേളയ്ക്ക് വിലക്കുണ്ടാകും എന്ന ഊഹാപോഹങ്ങൾക്ക് ഇടയിലാണ് പ്രദേശവാസികൾ ഇത്തവണ വീണ്ടും പരിപാടി സംഘടിപ്പിച്ചത്.
മൃഗങ്ങളോടുള്ള ക്രൂരതയാണ് ഈ മേളയെന്ന് ആരോപിച്ച് സന്നദ്ധസംഘടനകൾ സജീവമായി രംഗത്തുണ്ട്. ജീവനോടെ നായകളുടെ തൊലിയുരിക്കുന്നതും തിളപ്പിച്ച വെള്ളത്തിൽ മുക്കുന്നതുമെല്ലാം അവർ ചൂണ്ടിക്കാട്ടുന്നു.

ലിച്ചി പഴവും ഇറച്ചിക്കൊപ്പമുള്ള പ്രധാന വിഭവമാണ്. യുലിൻ ലിച്ചി നായ ഇറച്ചി ആഘോഷമെന്നും ഈ മേള അറിയപ്പെടുന്നു. പതിറ്റാണ്ടുകളായ ചൈനയിൽ നടത്തി വരുന്ന മേളയാണ് ഈ നായ ഇറച്ചി മേള. ഇന്ന് യുലിനിലെ പ്രധാന വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഈ ആഘോഷം. ചിത്രങ്ങൾ കാണാം :

yulin dog meat fest begins 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top