കൊച്ചി വൺ കാർഡ്; എല്ലാ മെട്രോ സ്‌റ്റേഷനുകളിലും അടുത്ത ആഴ്ച മുതൽ

കൊച്ചി വൺ കാർഡുകൾ അടുത്ത ആഴ്ച മുതൽ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ലഭ്യമാകും. മെട്രോയിൽ ടിക്കറ്റ് ആയും മെട്രോയ്ക്ക് പുറത്ത് ഡെബിറ്റ് കാർഡായും ഉപയോഗിക്കാവുന്നതാണ് കൊച്ചി വൺ കാർഡുകൾ. നിലവിൽ പുളിഞ്ചോട്, കമ്പനിപ്പടി സ്റ്റേഷനുകളിൽ മാത്രമാണ് വിതരണം ചെയ്യുന്നത്.
ഇതുവരെ 750 വൺ കാർുകളാണ് വിതരണ ചെയ്തത്. ഡെബിറ്റ് കാർഡ് ആയതിനാൽ വാങ്ങുന്നവരുടെ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ വൺകാർഡ് നൽകുകയുള്ളൂ.
ഫോൺ നമ്പർ,ജനന തീയതി എന്നിവ നൽകി ഇവ സ്വന്തമാക്കാം . വരും ദിവസങ്ങളിൽ സ്റ്റേഷന് പുറത്ത് കിയോസ്‌കുകൾ സ്ഥാപിച്ച് കാർഡ് വിതരണം ചെയ്‌തേക്കും. മാസത്തിൽ 10000 രൂപ വരെ കാർഡ് ഉപയോഗിച്ചിള്ള വിനിമയം നടത്താം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here