പ്രവാസികള്‍ക്ക് പഴയനോട്ട് മാറ്റാനുള്ള അവസരം ആറ് ദിവസം കൂടി മാത്രം

നിരോധിച്ച 500,1000രൂപ മാറ്റി വാങ്ങാന്‍ പ്രവാസികള്‍ക്ക് അനുവദിച്ച സമയം ജൂണ്‍ 30ന് അവസാനിക്കും. ആറ് മാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ച സമയമാണ് ജൂണ്‍ 30ന് അവസാനിക്കുന്നത്. നിബന്ധനകള്‍ക്ക് വിധേയമായാണ് റിസര്‍വ് ബാങ്ക് ഇവര്‍ക്ക് നോട്ട് മാറ്റിയെടുക്കാന്‍ സാവകാശം നല്‍കിയത്.
റിസര്‍വ് ബാങ്കിന്റെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ ഓഫീസുകളില്‍ മാത്രമാണ് പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയുക. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ കൈവശമുള്ള തുക കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിച്ച് അതിന്റെ സാക്ഷ്യ പത്രം വാങ്ങിയാണ് റിസര്‍വ് ബാങ്കില്‍ സമര്‍പ്പിക്കേണ്ടത്. ഒരാള്‍ക്ക് പരമാവധി വിദേശത്തുനിന്ന് കൊണ്ടു വരാവുന്നത് 25,000 രൂപയുടെ പഴയനോട്ടുകളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here