ശുചീകരണ യജ്ഞം ജൂണ്‍ 27, 28, 29 തീയതികളില്‍

പനി വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ശുചീകരണ യജ്ഞം ജൂണ്‍ 27, 28, 29 തീയതികളില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ എറണാകുളം കളക്ടറേറ്റ് പ്ലാനിംഗ് ഹാളില്‍ ജനപ്രിതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം ചേര്‍ന്നു.
ജൂണ്‍ 27 ന് രാവിലെ എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ അസംബ്ലികളില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വീട്ടിലും സ്‌കലൂളിലും ചെയ്യേണ്ട കാര്യങ്ങളെ്ക്കുറിച്ച് ക്ലാസ് നല്‍കും. വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ സ്‌കൂളും പരിസരവും ശുചിയാക്കും. സ്ഥാപനങ്ങളില്‍ അന്നേ ദിവസം സ്ഥാപന മേധാവി ജീവനക്കാരെ വിളിച്ചു കൂട്ടി പ്രതിജ്ഞ ചൊല്ലും. കൂടാതെ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയും ജീവനക്കാരുടെ സഹകരണത്തോടെ സ്ഥാപനവും പരിസരവും ശുചീകരിക്കുകയും ചെയ്യും.
dry-day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here