Advertisement

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസുകാരി മരിച്ചു

July 20, 2024
1 minute Read

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസ്സുകാരി മരിച്ചു. കൊടുവള്ളി എളേറ്റിൽ പുതിയോട്ടിൽ കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) ആണ് മരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലറ്റിൽ ജിഎം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Story Highlights : 10 year old girl due to fever in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top