ജുനൈദിന്റെ ഗ്രാമത്തിൽ ഇന്ന് പെരുന്നാളാഘോഷങ്ങളില്ല

ലോകം മുഴുവൻ പെരുന്നാൾ ആഘോഷിക്കുമ്പോൾ ജുനൈദിന്റെ ഗ്രാമം മാത്രം കണ്ണീരിലാണ്. ഈദ് ആഘോഷങ്ങൾക്ക് പകരം നാടിന്റെ വിലാപമായി മാറിയ ജുനൈദിന്റെ കുടുംബത്തിനൊപ്പം പ്രതിഷേധത്തിലാണ് ഹരിയാനയിലെ ബല്ലഭ്ഗട്ട് ഗ്രാമം.
ഡൽഹിയിൽ നിന്ന് പെരുന്നാളാഘോഷിക്കാനാവശ്യമായ സാധനങ്ങളും വാങ്ങി വീട്ടിലേക്ക് വരുന്നത് വഴിയാണ് ജുനൈദ് ട്രയിനിൽ വച്ച് കൊല്ലപ്പെടുന്നത്. ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ 16 കാരനായ ജുനൈദിനെ കുത്തി കൊന്നത്.
ഇന്ന് ഈ ഗ്രാമത്തോടൊപ്പം പെരുന്നാളാഘോഷിക്കേണ്ട ജുനൈദിന്റെ ഓർമ്മകൾക്ക് മുന്നിൽ കറുത്ത ബാന്റ് കെട്ടിയാണ് ബല്ലഭ്ഗട്ട് ഗ്രാമം ഈദ് ദിനം കഴിച്ചുകൂട്ടുന്നത്. പെരുന്നാൾ നമസ്‌കാരം നടത്തുമെങ്കിലും ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്ന് ജുനൈദിന്റെ പിതാവ് പറഞ്ഞു. തന്റെ മകനെ കൊന്നവരെ ശിക്ഷിക്കുകയാണ് ലക്ഷ്യമെന്നും ജുനൈദിന്റെ പിതാവ് പറഞ്ഞു.
ഇതാദ്യമായല്ല രാജ്യത്ത് ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് കൊലപാതകം നടത്തുന്നത്. ഉത്തർ പ്രദേശിലെ ദാദ്രിയിൽ ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. പിന്നീടും രാജ്യത്തിന്റെ പലയിടങ്ങളിലും സമാനമായ അക്രമങ്ങളും കൊലപാതകങ്ങളും നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here