മിന്നലാക്രമണത്തെ ആരും എതിർക്കില്ല; പാക്കിസ്ഥാനൊഴിച്ച് : മോഡി

- സുഷമ സ്വരാജിനെ പ്രശംസിച്ച് മോഡി
- മിന്നലാക്രമണം പാക്കിസ്ഥാൻ ഒഴിച്ച് മറ്റാരും എതിർക്കില്ല
കഴിഞ്ഞ ദിവസം അമേരിക്കയിലെ വാഷിംഗ് ടൺ ഡിസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ പ്രസംഗം രാജ്യത്തിന്റെ നേട്ടം എണ്ണിപ്പറഞ്ഞ്. വാഷിംഗ്ടണിലെ ഇന്ത്യൻ സമൂഹത്തെ അഭിംസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരിലെ പാക് അധിനിവേശ പ്രദേശത്ത് ഇന്ത്യ നടത്തിയി മിന്നലാക്രമണത്തെ അതിന് ഇരായായ രാജ്യമൊഴിച്ച് മറ്റാരും ചോദ്യം ചെയ്യില്ലെന്ന് പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിൽ സ്ഥിരതയുള്ള ഒരു സർക്കാരുണ്ട്. ലോകത്ത് ഏത് കോണിലുള്ള ഇന്ത്യക്കാരെയും സഹായിക്കുന്നതിന് എങ്ങനെ സമൂഹമാധ്യമത്തെ ഉപയോഗിക്കാം എന്നതിന് ഉദാഹരണമാണ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. താനും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്രയ്ക്ക് പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുന്നത് സുഷമ സ്വരാജും വിദേശ കാര്യമന്ത്രാലയവുമാണെന്നും മോഡി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here